“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ഗംഭീര സ്ക്വാഡിനെ വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിക്കും” – റാൾഫ്

20211129 173818

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ റാൾഫ് ഈ സ്ക്വാഡിനെ മുന്നോട്ട് നയിക്കാൻ ശ്രമിക്കും എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണെന്നും ഇത് ഒരു വിജയകരമായ സീസണാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമെന്നും റാൽഫ് റാംഗ്നിക്ക് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് ടാലന്റുകൾ നിറഞ്ഞതാണ്, യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും മികച്ച സന്തുലിതാവസ്ഥയുണ്ട്. അടുത്ത ആറ് മാസത്തേക്കുള്ള എന്റെ എല്ലാ ശ്രമങ്ങളും ഈ കളിക്കാരെ വ്യക്തിഗതമായും ഏറ്റവും പ്രധാനമായി ഒരു ടീമെന്ന നിലയിലും അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുക എന്നതായിരിക്കും.” റാൾഫ് പറഞ്ഞു

“അതിനപ്പുറം, ഒരു കൺസൾട്ടന്റ് ആയി ക്ലബ്ബിന്റെ ദീർഘകാല ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ റാൾഫ് എത്തി!!
Next articleചെന്നൈയിൻ താരം ക്രിവെലാരോ ഒരു മാസത്തോളം പുറത്ത്