Local Sports News in Malayalam

ചെന്നൈയിൻ താരം ക്രിവെലാരോ ഒരു മാസത്തോളം പുറത്ത്

ചെന്നൈയിന്റെ പ്രധാന താരമായ ക്രിവെലാരോ അടുത്ത ഒരു മാസം പുറത്തിരിക്കും. താരത്തിന് മസിൽ ഇഞ്ച്വറി ആണെന്നും താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നും ക്ലബ് ഇന്നലെ ഒരു ഔദ്യോഗിക പ്രസ്താവന വഴി അറിയിച്ചു. പരിക്ക് കാരണം ക്രിവെലാരോയ്ക്ക് കഴിഞ്ഞ സീസൺ അവസാന ഘട്ടവും നഷ്ടമായിരുന്നു. അവസാന രണ്ടു സീസണുകളിലായി ക്രിവലാരോ ചെന്നൈയിന് ടീമിനൊപ്പം ഉണ്ട്. 9 ഗോളും 8 അസിസ്റ്റും താരം ക്ലബിനായി സംഭാവന ചെയ്തിരുന്നു.

ചെന്നൈയിന് വേണ്ടി ഈ ആദ്യ സീസണിൽ തകർത്തു കളിച്ച ക്രിവെലാരോ ആ സീസണിൽ ഏഴു ഗോളുകളും എട്ട് അസിസ്റ്റും നൽകി ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രസീലിയൻ മിഡ്ഫീൽഡറായ റാഫേൽ ക്രിവെയാരോ പോർച്ചുഗീസ് ക്ലബായ സി ഡി ഫിയറൻസിലായിരുന്നു ചെന്നൈയിനിലേക്ക് എത്തിയത്.

ബ്രസീലിയൻ ക്ലബായ ഇന്റർനേസണലിലൂടെ ആയിരുന്നു താരം വളർന്നു വന്നത്. ഇറ്റാലിയൻ ക്ലബായ എമ്പോളിയിലും പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഗുയിമാറസിലുമൊക്കെ കളിച്ചിട്ടുണ്ട്‌ വിറ്റോറിയക്കായി കളിക്കുന്ന സമയത്ത് യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

You might also like