പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പരാജയം

20210724 213425

പ്രിസീസണിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇന്ന് ചാംപ്യൻഷിപ് ക്ലബായ QPRനെ നേരിട്ട മാഞ്ചസ്റ്റർ രണ്ടിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ഏറ്റുവാങ്ങിയത്. മത്സരം മികച്ച രീതിയിലായിരുന്നു യുണൈറ്റഡ് ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ ലിംഗർഡിലൂടെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യൂണിറ്റഡിനായി. പെലസ്ട്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലിംഗാർഡിന്റെ ഗോൾ. എന്നാൽ അതിനു വളരെ പെട്ടെന്ന് തന്നെ QPR മറുപടി നൽകി. ഏഴാം മിനുട്ടിൽ ഓസ്റ്റിന്റെ ഹെഡറിൽ ആതിഥേയർ സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു പിന്നീടുള്ള QPR ഗോളുകൾ.

53, 59 മിനുറ്റുകളിൽ ഡൈക്‌സും 58ആം മിനുട്ടിൽ ഒടുബാഹോയും QPRനായി വല കുലുക്കി. 59 മിനുട്ടിൽ സ്‌കോർ 4-1. പിന്നീട് മാറ്റങ്ങൾ വരുത്തി യുണൈറ്റഡ് പൊരുതി എങ്കിലും എലാംഗയുടെ ഒരു ഗോൾ അല്ലാതെ കൂടുതൽ ഗോളുകൾ നേടാൻ യുണൈറ്റഡിനായില്ല. വൻ ബിസക, ഗ്രീൻവുഡ് എന്നിവരെ മാറ്റി നിർത്തിയാൽ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇറങ്ങുന്നവർ ആരും തന്നെ ഇന്ന് സ്‌ക്വാദിൽ ഉണ്ടായിരുന്നില്ല. ഇനി ബുധനാഴ്ച ബ്രെൻറ്ഫോഡിനെതിരെ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

Previous articleഅവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്
Next articleജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം