“ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നോട്ട് നയിക്കുന്നു” – പിന്തുണയുമായി ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വലിയ സമ്മർദ്ദത്തിലാണ്. ഇന്ന് മാഞ്ചസ്റ്റർ ഡാർബി കൂടെ പരാജയപ്പെട്ടാൽ ഒലെയുയ്യെ ജോലി തന്നെ പോകും എന്ന് ആശങ്കയുണ്ട്. എന്നാൽ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഇതുവരെയുള്ള പ്രകടനങ്ങളെ പ്രശംസിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടത്തിയ നല്ല കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ് എന്ന് പെപ് പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിൽ ഒലെയ്ക്കുള്ള സ്ഥാനം വലുതാണ് എന്നും അദ്ദേഹം ഒരു പരിശീലകൻ എന്ന നിലയിൽ കഠിന പ്രയ്ത്നം നടത്തുന്നുണ്ട് എന്നും പെപ് പറഞ്ഞു. ഫുട്ബോളിൽ പരിശീലകർ കളി ജയിച്ചാൽ മാലാഖമാർ ആക്കപ്പെടും. കളി തോറ്റാൽ ചെകുത്താന്മാരും ആകും. ഇത് സാധാരണ ആണ് എന്ന് പെപ് പറയുന്നു. താൻ ഒലെയെ പുന്തുണയ്ക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ കരുത്തനാണ് ഒലെ എന്നും അദ്ദേഹം യുണൈറ്റഡിനെ മുന്നോട്ട് തന്നെ നയിക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.