മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും സ്റ്റാഫുകളും സ്റ്റേഡിയം വിട്ടത് കണ്ണീരോടെ, എന്നിട്ടും ഒലെയെ പുറത്താക്കാതെ മാഞ്ചസ്റ്റർ

20211121 020557
Credit: Twitter

ഇന്ന് വാറ്റ്ഫോർഡിനെതിരെ 4-1ന്റെ പരാജയം ഏറ്റുവാങ്ങിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടുതൽ വിഷമത്തിലാക്കി. എന്നിട്ടും ഒലെയെ പുറത്താക്കാൻ ഒരുങ്ങാതെ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ്. ഇന്ന് മത്സര ശേഷം ഒലെയുടെ ഭാവി തീരുമാനിക്കാൻ ചേർന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തീരുമാനം ഒന്നും ആകാതെ പിരിഞ്ഞു. ഒലെയെ പുറത്താക്കാൻ ഇപ്പോഴും ബോർഡ് തയ്യാറാകുന്നില്ല.

ഇന്ന് പരാജയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പല താരങ്ങളും പല സ്റ്റാഫുകളും കണ്ണീരോടെയാണ് കളം വിട്ടത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരങ്ങളിൽ പലരും യുണൈറ്റഡ് ഒലെയെ പുറത്താക്കും എന്ന പ്രതീക്ഷയിലാണ്. എന്നാൽ ബോർഡ് ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. അവസാന രണ്ടാഴ്ച അവസരം കിട്ടിയിട്ടും യുണൈറ്റഡ് ഒലെയെ പുറത്താക്കി പുതിയ പരിശീലകനെ എത്തിക്കാൻ ശ്രമിച്ചിരുന്നില്ല. പകരം എത്തിക്കാൻ നല്ല പരിശീലകർ ഇല്ല എന്നതാണ് യുണൈറ്റഡിന്റെ പ്രധാന പ്രശ്നം. അവസാന രണ്ടു മാസത്തിനിടയിൽ ആകെ ഒരു ലീഗ് മത്സരം മാത്രം വിജയിച്ച യുണൈറ്റഡ് ഇനിയും ഒലെയെ വിശ്വസിച്ചാൽ അത് അവരെ കൂടുതൽ നാശത്തിലേക്ക് നയിക്കാനെ സാധ്യതയുള്ളൂ.

Previous articleഅവസാന നിമിഷം വിജയം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്
Next articleഅവസാന നിമിഷം രക്ഷകനായി റാകിറ്റിച്ച്, സമനില വഴങ്ങിയിട്ടും സെവിയ്യ ലാ ലീഗയിൽ ഒന്നാമത്