അവസാന നിമിഷം വിജയം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്

Screenshot 20211121 015535

സ്പാനിഷ് ലാ ലീഗയിൽ ഒസാസുനക്ക് എതിരെ 87 മത്തെ മിനിറ്റിൽ വിജയഗോൾ കണ്ടത്തി ജയം നേടി അത്ലറ്റികോ മാഡ്രിഡ്. ജയത്തോടെ റയൽ മാഡ്രിഡിന് ഒരു പോയിന്റ് മാത്രം പിറകിൽ നാലാം സ്ഥാനത്ത് എത്താനും സിമിയോണിയുടെ ടീമിന് ആയി. ഏതാണ്ട് സമാസമം ആയിരുന്നു ഇരു ടീമുകളും മത്സരത്തിൽ.

എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആണ് അത്ലറ്റികോ തങ്ങളുടെ നിർണായക ഗോൾ കണ്ടത്തിയത്. 87 മത്തെ മിനിറ്റിൽ യാനിക് കരാസ്കയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഫിലിപ്പെയാണ് അത്ലറ്റികോക്ക് നിർണായക ജയം സമ്മാനിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരത്തിന് ഇറങ്ങുന്ന അത്ലറ്റികോക്ക് ഈ ജയം വലിയ പ്രചോദനം ആവും.

Previous articleഇരട്ട പെനാൽട്ടി ഗോളുകളും ആയി ബനൂച്ചി, ലാസിയോയെ വീഴ്ത്തി യുവന്റസ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും സ്റ്റാഫുകളും സ്റ്റേഡിയം വിട്ടത് കണ്ണീരോടെ, എന്നിട്ടും ഒലെയെ പുറത്താക്കാതെ മാഞ്ചസ്റ്റർ