മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ റാൾഫ് എത്തി!!

20211129 172738

ഒലെ ഗണ്ണാർ സോൾഷ്യർ പോയ ഒഴിവിലേക്ക് റാൾഫ് റാഗ്നികിനെ പരിശീലകനായി എത്തിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിന്റെ അവസാനം വരെ ഇടക്കാല മാനേജരായാണ് റാൽഫ് റാംഗ്നിക്കിനെ നിയമിച്ചത്. ഈ കാലയളവിന് ശേഷം രണ്ട് വർഷത്തേക്ക് യുണൈറ്റഡിന്റെ കൺസൾട്ടന്റ് റോളിൽ തുടരാൻ റാൽഫ് സമ്മതിച്ചിട്ടുണ്ട്.

“യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും ആദരണീയനായ പരിശീലകരും പുതുമയുള്ളവരുമാണ് റാൽഫ്. മാനേജ്‌മെന്റിലും കോച്ചിംഗിലും ഏകദേശം നാല് പതിറ്റാണ്ടിന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹം കൊണ്ടുവരുന്ന അമൂല്യമായ നേതൃത്വത്തെയും സാങ്കേതിക വൈദഗ്ധ്യത്തെയും പ്രതിഫലിപ്പിക്കുന്ന ഇടക്കാല മാനേജർക്കുള്ള ഞങ്ങളുടെ ഒന്നാം നമ്പർ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ക്ലബിലെ എല്ലാവരും വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു” മാഞ്ചസ്റ്റർ യുണൈറ്റഡ് ഡയറക്ടർ ജോൺ മുർട്ടോഫ് പറഞ്ഞു

റാൾഫിന് വിസ ലഭിക്കുന്നത് വരെ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ചുമതല വഹിക്കും.

Previous articleഐ എഫ് എ ഷീൽഡ്, ഗോകുലത്തിന് സമനില
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ഗംഭീര സ്ക്വാഡിനെ വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിക്കും” – റാൾഫ്