മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളെ തോൽപ്പിച്ച് ലിവർപൂൾ ഇതിഹാസങ്ങൾ

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും ലിവർപൂൾ ഇതിഹാസങ്ങളും ഒരിക്കൽ കൂടെ കളത്തിൽ ഇറങ്ങിയപ്പോൾ വിജയം ലിവർപൂൾ ഇതിഹാസങ്ങൾക്ക് ഒപ്പം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ ലിവർപൂൾ ഒരു ഗോളിന് പിറകിൽ ആയിരുന്നു. ബെർബറ്റോവ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്.

മാഞ്ചസ്റ്റർ

പിന്നീട് ലിവർപൂൾ തിരിച്ചടിച്ചു. മാർക് ഗോൺസാലസും സിനാമയും ലിവർപൂളിനായി ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു. ചാരിറ്റി ലക്ഷ്യം വെച്ചായിരുന്നു മത്സരം നടന്നത്‌. അലോൺസോ, റോബി കീൻ, സ്കർടൽ തുടങ്ങിയവർ ലിവർപൂളിനായി ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. മാഞ്ചസ്റ്ററിനായി റോയ് കീൻ, ബെർബറ്റോവ്, സ്റ്റാം, കാരിക്ക്, ഫ്ലച്ചർ, വലൻസിയ, ഇർവിൻ, ബ്രൗൺ എന്നിവർ എല്ലാം കളത്തിൽ ഇറങ്ങി.