മാഞ്ചസ്റ്റർ യുണൈറ്റഡ് നീണ്ട ഇടവേളക്ക് ശേഷം ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ

ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം ഇന്ന് മുതൽ ക്ലബ് ഫുട്ബോൾ പുനരാരംഭിക്കുകയാണ്. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ നേരിടും. ഇന്ന് രാത്രി 10 മണിക്ക് ഓൾഡ്ട്രാഫോർഡിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനെ നേരിടുന്നത്. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര എളുപ്പമാകില്ല.

ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ആ നിരാശയിൽ ആണ്. ഇനി ടോപ് 4 എങ്കിലും ഉറപ്പിക്കാൻ ആയില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ ദയനീയമായി കണക്കാക്കപ്പെടും. പരിശീലകൻ റാഗ്നിക്കിന് ആരാധകരുടെ വിശ്വാസം നേടിയെടുക്കാനും ഒരു ജയം ആവശ്യമുണ്ട്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്ക് കാരണം കവാനി ഉണ്ടാകില്ല.