മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വൈരികളായ ലീഡ്സിനെതിരെ

20201220 095613
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സും തമ്മിലുള്ള മത്സരങ്ങൾ എന്നും ആവേശകരമായിരുന്നു. ലിവർപൂളിനോടും മാഞ്ചസ്റ്റർ സൊറ്റിയോടും ഒക്കെ ഉള്ള അതേ ആവേശത്തോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ലീഡ്സ് യുണൈറ്റഡിനെയും നേരിടാറ്. ഇത്തവണ ആരാധകർ ഇല്ലായെങ്കിലും ലീഡ്സും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരം ആവേശകരം തന്നെ ആയിരിക്കും. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സും തമ്മിൽ ഏറ്റുമുട്ടുന്നത്.

ഇന്ന് വിജയിക്കുക ആണെങ്കിൽ നാലാം സ്ഥാനത്തേക്ക് എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. പക്ഷീ ലീഡ്സിനെ തോൽപ്പിക്കുക ഒട്ടും എളുപ്പമാകില്ല. തീരെ ഭയമില്ലാതെ കളിക്കുന്ന ടീമാണ് ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡ്. അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും അറ്റാക്ക് ചെയ്യുന്നത് തന്നെയാകും കാണാൻ കഴിയുക. യുണൈറ്റഡിന്റെ ഡിഫൻസ് അത്ര ശക്തവുമല്ല. ഇന്ന് ഗോൾ കീപ്പർ ഡി ഹിയ ആദ്യ ഇലവനിൽ മടങ്ങി എത്തും. അറ്റാക്കിൽ കവാനി പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്.

Previous articleറൊണാൾഡോയും ഇരട്ട ഗോളും, യുവന്റസ് ഒന്നാം സ്ഥാനത്തോട് അടുക്കുന്നു
Next articleവാറ്റ്ഫോർഡ് വീണ്ടും പരിശീലകനെ പുറത്താക്കി, ഒരു വർഷത്തിനിടയിൽ ഇത് നാലാം തവണ