റൊണാൾഡോയും ഇരട്ട ഗോളും, യുവന്റസ് ഒന്നാം സ്ഥാനത്തോട് അടുക്കുന്നു

20201220 073115

സീരി എയിൽ ഗോളടി തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. ഇന്നലെ പാർമയെ നേരിട്ട യുവന്റസ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. കളി തുടങ്ങി ആദ്യ 26 മിനുട്ടിൽ തന്നെ യുവന്റസ് എതിരില്ലാത്ത 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

23ആം മിനുട്ടിൽ കുലുസവേസ്കി ആണ് ആദ്യ ഗോൾ നേടിയത്. മൊറാട്ടയുടെ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ 26ആം മിനുട്ടിൽ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. ആ ഗോൾ ഒരുക്കിയതും മൊറാട്ട തന്നെയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വല കുലുക്കി. ഇത്തവണ റാംസിയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ഈ ഗോളോടെ റൊണാൾഡോ ലീഗിൽ 12 ഗോളുകളിൽ എത്തി.

മൊറാട്ട ആണ് യുവന്റസിന്റെ നാലാം ഗോൾ നേടിയത്. ഈ വിജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാമതുള്ള എ സി മിലാന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 27 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.

Previous articleവിജയമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇന്ന് നേർക്കുനേർ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വൈരികളായ ലീഡ്സിനെതിരെ