“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എല്ലാ കിരീടങ്ങളും നേടണം” – ബ്രൂണോ

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എല്ലാ കിരീടങ്ങളും നേടുകയാണ് തന്റെ ലക്ഷ്യം എന്ന് പോർച്ചുഗീസ് താരം ബ്രൂണൊ ഫെർണാണ്ടസ്. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നതു തന്നെ വലിയ കിരീടങ്ങൾ നേടാൻ ആണ്. പ്രീമിയർ ലീഗ് കിരീടവും, കപ്പുകളും ചാമ്പ്യൻസ് ലീഗുമെല്ലാം യുണൈറ്റഡിനൊപ്പം നേടണമെന്നും ബ്രൂണോ പറഞ്ഞു‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതൊക്കെ നേടാനുള്ള കരുത്ത് ഉണ്ട്‌. താരം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് യുവ ടീമാണ് ഉള്ളത് അതുകൊണ്ട് തന്നെ ഭാവിയിൽ ഈ ടീമിന് കരുത്ത് കൂടുകയേ ചെയ്യുകയുള്ളൂ. ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ടീം ഉണ്ട്. ഇനി ആരെങ്കിലും ഇവിടെ വരുന്നുണ്ടെങ്കിൽ അത് കിരീടം നേടാനുള്ള മനസ്സുമായി ആകണം. തനിക്ക് അങ്ങനെയുള്ള താരങ്ങൾക്ക് ഒപ്പം കളിക്കാൻ ആണ് ഇഷ്ടം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Previous articleകോഹ്‍ലിയെ പുറത്താക്കുവാനുള്ള തന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി ഷൊയ്ബ് അക്തര്‍
Next articleസമ്മര്‍ദ്ദത്തില്‍ കളി ജയിപ്പിക്കുവാനുള്ള കഴിവുണ്ട് ധോണിയ്ക്ക്, ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം കൊടുക്കണം – കൈഫ്