പരിക്കിന്റെ നീണ്ട നിര, നാളെ ലെസ്റ്ററിനെ നേരിടാൻ മാഞ്ചസ്റ്ററിന്റെ പ്രധാന താരങ്ങൾ ഇല്ല

Photo: Reuters
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരതമ്യേന ചെറിയ സ്ക്വാഡ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പരിക്ക് കാരണം വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നാളെ ലെസ്റ്റർ സിറ്റിക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുമ്പോൾ ടീമിലെ പ്രധാന അഞ്ചു താരങ്ങൾ ടീമിനൊപ്പം ഉണ്ടാകില്ല. മധ്യനിര താരം പോൾ പോഗ്ബ, അറ്റാക്കിങ് താരങ്ങളായ മാർഷ്യൽ, ലിംഗാർഡ്, ഫുൾബാക്കുകളായ വാൻ ബിസാക, ലൂക് ഷോ എന്നിവരാണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്.

ഇതിൽ പോഗ്ബ, മാർഷ്യൽ, ലൂക് ഷോ എന്നിവർ ഒരു വിധത്തിലും നാളെ കളത്തിൽ ഉണ്ടാകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ പറഞ്ഞു. വാൻ ബിസാകയും ലിങാർഡ് പരിക്ക് മാറി ടീമിലെത്തുന്നതിന് അടുത്താണെങ്കിലും ഇരുവരെയും ടീമിൽ ഉൾപ്പെടുത്താൻ ആകുമോ എന്ന് ഉറപ്പില്ല എന്നും ഒലെ പറഞ്ഞു. മാർഷ്യലും പോഗ്ബയും ഇല്ല എങ്കിൽ റാഷ്ഫോർഡ് സ്ട്രൈക്കർ റോളിൽ ഇറങ്ങേണ്ടി വരും. പോഗ്ബയ്ക്ക് പകരം മാറ്റിച് ടീമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement