മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നെങ്കിലും ജയിക്കേണ്ടതുണ്ട്. വിജയങ്ങൾ ഇല്ലാത്ത തുടർച്ചയായ മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇന്ന് ലെസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ സോൾഷ്യറിനെ വലക്കുന്നത് പരിക്കുകളാണ്. യുണൈറ്റഡിലെ പ്രധാന താരങ്ങൾ ഒക്കെ പരിക്കിന്റെ പിടിയിലാണ്.
മധ്യനിര താരം പോൾ പോഗ്ബ, ഫോർവേഡ് മാർഷ്യൽ, ലിംഗാർഡ്, ഫുൾബാക്കുകളായ ലൂക് ഷോ, വാൻ ബിസാക, ഡാലോട്ട് തുടങ്ങി നീണ്ട നിരതന്നെ പരിക്കിലാണ്. ആശ്ലി യങ്, മാറ്റ, മാറ്റിച് തുടങ്ങിയവർ ഒക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഗോളടിക്കാൻ സാധിക്കാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന പ്രശ്നം.
മികച്ച ഫോമിൽ ഉള്ള ലെസ്റ്റർ സിറ്റിയെ തോൽപ്പിക്കുക ഒട്ടും എളുപ്പമായിരിക്കില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്. വാർഡി, മാഡിസൺ തുടങ്ങി ലെസ്റ്ററിൽ എല്ലാവരും മികച്ച ഫോമിലാണ്. റോഡ്ജസ് പരിശീലകനായി വന്ന മുതൽ ലെസ്റ്റർ മികച്ച ഫോമിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി ആദ്യ ആറിൽ എത്താം എന്ന് ആഗ്രഹിക്കുന്ന ടീം കൂടിയാണ് ലെസ്റ്റർ സിറ്റി. ഇപ്പോൾ ലീഗിൽ മൂന്നാമതാണ് ലെസ്റ്റർ സിറ്റി. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.