മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ താൻ ആകാമെന്ന് ബെർബറ്റോവ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഡയറക്ടർ ഓഫ് ഫുട്ബോൾ ആരായിരിക്കണം എന്ന് തീരുമാനം എടുക്കാൻ വൈകുന്നതിനിടെ താൻ ആകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബൾഗേറിയൻ താരം ബെർബറ്റോവ്. നേരത്തെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ റിയോ ഫെർഡിനാൻഡ്, ഡാരൻ ഫ്ലച്ചർ എന്നിവരുടെ പേരുകൾ ഡയറക്ടർ ഓഫ് ഫുട്ബോൾ എന്ന പൊസിഷനിലേക്ക് കേട്ടിരുന്നു. ഈ പേരികളെ ബെർബ വിമർശിക്കുകയും ചെയ്തു.

ആദ്യം റിയോ ആയിരുന്നു പിന്നെ ഫ്ലച്ചർ ആകും എന്നായി അഭ്യൂഹം. എന്ത് കൊണ്ട് ആരും ബെർബറ്റോവിന്റെ പേര് പറയുന്നില്ല ബെർബ ചോദിച്ചു. തനിക്ക് സ്പോർട്സ് മാനേജ്മെന്റിൽ ഡിഗ്രിയുണ്ട് ഒപ്പം പരിശീലകന്റെ ലൈസൻസുകളും ഉണ്ട്. എന്ത് കൊണ്ട് തന്നെ പരിഗണിക്കുന്നില്ല. താൻ ആ ജോലിക്ക് തയ്യാറാണ്. ബെർബ പറഞ്ഞു‌. മുൻ താരമാണ് എന്ന നിലയിൽ മാത്രം ആരെയെങ്കിലും ഡയറക്ടർ ഓഫ് ഫുട്ബോൾ ആക്കുക ആണെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കും എന്നും ബെർബറ്റോവ് ഓർമ്മിപ്പിച്ചു.

Advertisement