“അടുത്ത സീസണിൽ യുണൈറ്റഡ് കിരീടം നേടണമെങ്കിൽ അത്ഭുതം നടക്കണം” – ഒലെ

- Advertisement -

ഈ വരുന്ന സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ ഇല്ലാ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. തന്റെ ടീം ഒരു പാട് പിറകിൽ ആണെന്ന് ഒലെ പറഞ്ഞു. പോയന്റുകൾ നോക്കിയാൽ തന്നെ മുപ്പതിനോട് അടുത്ത് പോയന്റുകൾ ഒന്നാം സ്ഥാനത്തേക്കാൾ യുണൈറ്റഡിന് കുറവുണ്ട്. ഇത് ഒരു സീസൺ കൊണ്ട് മറികടക്കാൻ കഴിയില്ല എന്ന് ഒലെ പറഞ്ഞു.

അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുകയാണെങ്കിൽ അത് അത്ഭുതം മാത്രം ആയിരിക്കും എന്നും ഒലെ പറഞ്ഞു‌. ഈ വരുന്ന സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആരൊക്കെയാണ് കളിക്കേണ്ടത് എന്ന് തീരുമാനിക്കുന്ന സീസൺ ആകുമെന്നും കൂടുതൽ കാലം നിൽക്കുന്ന താരങ്ങളെ കണ്ടു പിടിക്കണമെന്നും ഒലെ പറഞ്ഞു.

Advertisement