മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ സ്ഥാനം ഒഴിഞ്ഞു

Newsroom

Picsart 23 11 15 19 26 05 240
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ മാറ്റത്തിന് ഒരുങ്ങുന്നു. അവരുടെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് അർനോൾഡ് ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. എഡ് വുഡ്‌വാർഡിന് പകരം 2022 ഫെബ്രുവരിയിൽ ആയിരുന്നു അർനോൾഡ് യുണൈറ്റഡിന്റെ സി ഇ ഒ ആയി ചുമതലയേറ്റത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 11 15 19 26 18 716

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ പുതുതായി ഉടമസ്ഥാവകാശം സ്വന്തമാക്കുന്ന സർ ജിം റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പിന്റെ വരവാണ് അർനോൾഡ് പുറത്താകാനുള്ള കാരണം. ഇനിയോസ് ഗ്രൂപ്പാകും പുതിയ സി ഇ ഒയെ നിയമിക്കുക.

16 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ് അർനോൾഡ്. അടുത്ത് തന്നെ യുണൈറ്റഡ് പുതിയ സി ഇ ഒയെ പ്രഖ്യാപിക്കും.