മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണ് എതിരെ

Img 20210315 021106
Credit: Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരമാണിത്. മാഞ്ചസ്റ്ററിനന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസൺ തുടക്കത്തിൽ ഇരുടീമുകളും ഏറ്റുമുറ്റിയപ്പോൾ ബ്രൈറ്റൺ അന്ന് യുണൈറ്റഡിനെ വിറപ്പിച്ചിരുന്നു.

ഇന്ന് പ്രധാന സ്ട്രൈക്കർമാർ ആരും ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. റാഷ്ഫോർഡ്, മാർഷ്യൽ, ഗ്രീൻവുഡ് എന്നീ മൂന്ന് താരങ്ങളും യുണൈറ്റഡ് നിരയിൽ ഇല്ല. കവാനി കളിക്കുന്നത് സംശയവുമാണ്. ഇന്ന് രാത്രി 12 മണിക്കാണ് മത്സരം. ഇന്നലെ ലെസ്റ്റർ സിറ്റി പരാജയപ്പെട്ടത് കൊണ്ട് ഇന്ന് വിജയിച്ച് രണ്ടാം സ്ഥാനത്ത് ഉള്ള ലീഡ് വർധിപ്പിക്കാൻ ആകും യുണൈറ്റഡ് ശ്രമം.