ജയിച്ചാൽ രണ്ടാം സ്ഥാനം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പാലസിൽ

Newsroom

20230118 003102
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടരാൻ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ യുണൈറ്റഡ് മികച്ച ഫോമിലാണ്. എങ്കിലും ഇന്ന് യുണൈറ്റഡ് നിരവധി മാറ്റങ്ങൾ ടീമിൽ വരുത്താൻ സാധ്യത ഉണ്ട്. ഈ മത്സരം കഴിഞ്ഞ് രണ്ട് ദിവസം മാത്രം കഴിഞ്ഞ് ആഴ്സണലിനെ നേരിടേണ്ടത് കൊണ്ട് ടെൻ ഹാഗ് പല താരങ്ങൾക്കും വിശ്രമം നൽകിയേക്കും.

മാഞ്ചസ്റ്റർ 23 01 14 19 51 21 141

പരിക്ക് കാരണം വിഷമിക്കുന്ന റാഷ്ഫോർഡും മാർഷ്യലും ഇന്ന് ഇറങ്ങിയേക്കില്ല. പുതിയ സ്ട്രൈക്കർ വെഗോസ്റ്റ് അരങ്ങേറ്റം നടത്തിയേക്കും. ഒരു മഞ്ഞ കാർഡ് കിട്ടിയാൽ സസ്പെൻഡ് ആകാൻ സാധ്യതയുള്ള കസെമിറോയും ആദ്യ ഇലവനിൽ നിന്ന് മാറി നിൽക്കും എന്നാണ് പ്രതീക്ഷ. മഗ്വയർ, ലിസാൻഡ്രോ മാർട്ടിനസ്, ആന്റണി, ഗർനാവ്ഹോ എന്നിവർ ആദ്യ ഇലവനിലേക്ക് തിരികെയെത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ന് അർധരാത്രി 1.30നാണ് മത്സരം. ഇന്ന് വിജയിച്ചാൽ യുണൈറ്റഡിന് തൽക്കാലം രണ്ടാം സ്ഥാനത്തേക്ക് മുന്നേറാം.