ഡീൻ ഹെൻഡേഴ്സണ് പരിക്ക്, നോട്ടിങ്ഹാം ഫോറസ്റ്റിന് വൻ തിരിച്ചടി

Newsroom

Picsart 23 01 18 00 16 48 506
Download the Fanport app now!
Appstore Badge
Google Play Badge 1

നോട്ടിങ്ഹാം ഫോറസ്റ്റ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണ് പരിക്ക്. മസിൽ ഇഞ്ച്വറിയേറ്റ ഹെൻഡേഴ്സ്ണ് പരിക്കിനെത്തുടർന്ന് നാലു മുതൽ ആറ് ആഴ്ച വരെ പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. റിലഗേഷൻ ബാറ്റിലിൽ ഉള്ള ഫോറസ്റ്റിന് ഈ പരിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്‌.

കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ആയിരുന്നു ഹെൻഡേഴ്സൺ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ എത്തിയത്. അന്ന് മുതൽ നോട്ടിങ്ഹാമിന്റെ പ്രധാന താരമാണ് ഡീൻ. ലെസ്റ്ററിനെതിരെ 2-0 ന് ജയിച്ച മത്സരത്തിന് ഇടയിലാണ് ഹെഡേഴ്സണ് പരിക്കേറ്റത്‌‌. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ മാത്രമെ ഡീൻ ഇനി തിരികെ എത്തുകയുള്ളൂ.