മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തുറക്കി. ചുവപ്പ് നിറത്തിൽ തന്നെയാണ് പുതിയ ഹോം കിറ്റും. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലുമ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. ഇന്ന് യുണൈറ്റഡ് താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് ക്ലബ് ആരാധകർക്ക് മുന്നിൽ ജേഴ്സി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ഹോം ജേഴ്സിക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.