മാഞ്ചസ്റ്റർ യുണൈറ്റഡിൻ അവസാന കുറേ സീസണുകളിൽ ആയി ഒന്നാം സ്ഥാനമോ കിരീടമോ ഒന്നും സ്വപ്നം കാണുന്നില്ലായിരുന്നു. 2013 സീസണിൽ സർ അലക്സ് ഫെർഗൂസൺ പ്രീമിയർ ലീഗ് കിരീടവുമായി മടങ്ങിയ ശേഷം ലീഗിലെ ഒന്നാം സ്ഥാനം ഒക്കെ യുണൈറ്റഡിന് ഒരു ഓർമ്മ മാത്രമായിരുന്നു. എന്നാൽ ഇന്നലെ ബേർൺലിയെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത് തിരിച്ചെത്തിയിരിക്കുക ആണ്.
2013ൽ ആണ് അവസാനമായി ലീഗ് ക്രിസ്മസ് പിന്നിട്ടിട്ടും യുണൈറ്റഡ് ഒന്നാമത് വന്നത്. അന്ന് യുണൈറ്റഡ് കിരീടം നേടുകയും ചെയ്തിരുന്നു. ഇന്നലത്തെ ജയത്തോടെ രണ്ടാമതുള്ള ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ട്. അടുത്ത മത്സരത്തിൽ ലിവർപൂളിനെ തന്നെയാണ് യുണൈറ്റഡിന് നേരിടാൻ ഉള്ളത്. ആ മത്സരം വിജയിക്കുക ആണെങ്കിൽ യുണൈറ്റഡിന്റെ കിരീട പ്രതീക്ഷകൾക്ക് ജീവൻ വെക്കും.
കിരീടം ഒക്കെ ഇനിയും വളരെ ദൂരെ ആണ് എങ്കിലും യുണൈറ്റഡിന്റെ അവസാന ഒന്നര വർഷമായുള്ള പുരോഗതിയിൽ യുണൈറ്റഡ് ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും സന്തോഷിക്കാം.