വീണ്ടും വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ പരമ്പര തുടരുന്നു. നോർവീജിയൻ ക്ലബായ ക്രിസ്റ്റ്യൻസുണ്ടിനെതിരെ ആയിരുന്നു ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം. കളി മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. കളിയിലുടനീളം മികച്ചു നിന്നെങ്കിലും അവസരങ്ങൾ മുതലെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നില്ല.

കളിയുടെ ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റയെ ഗോൾകീപ്പർ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. മാറ്റ തന്നെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസണിൽ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചു. ഇന്ന് ക്രിസ്റ്റ്യൻസുണ്ടിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാറിന്റെ 16കാരനായ മകൻ നോവ സോൾഷ്യർ അരങ്ങേറ്റം നടത്തി.