മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസിന് കൊറോണ

20201029 035942

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ആയ അലക്സ് ടെല്ലസിന് കൊറോണ. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് ടെല്ലസിന് കൊറോണ ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയിൽ ആണ് താരത്തിന് കൊറോണ കണ്ടെത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള ഇന്നലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ടെല്ലസ് ഇടം പിടിച്ചിരുന്നില്ല.

താരം 10 ദിവസം ഐസൊലേഷനിൽ പോകും. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ ടെല്ലസ് കളത്തിൽ എത്താൻ സാധ്യതയുള്ളൂ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ടെല്ലസ് ആകെ ഒരു മത്സരത്തിൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചത്. പി എസ് ജിക്ക് എതിരെ ഇറങ്ങിയ ടെല്ലസ് ഗംഭീര പ്രകടനവും കാഴ്ചവെച്ചിരുന്നു.

Previous articleബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസന്റെ വിലക്ക് ഇന്ന് തീരും
Next articleഅച്ചടക്ക ലംഘനം, ഹാര്‍ദ്ദിക് പാണ്ഡ്യയെയും ക്രിസ് മോറിസിനെയും വിളിച്ച് വരുത്തി മാച്ച് റഫറി