ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസന്റെ വിലക്ക് ഇന്ന് തീരും

Photo: ICC

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹാസന്റെ വിലക്കിന്റെ കാലാവധി ഇന്ന് തീരും. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് ഷാകിബ് അൽ ഹസനെ നേരത്തെ രണ്ട് വർഷത്തേക്ക് വിലക്കിയത്. തുടർന്ന് ആ വിലക്ക് ഒരു വർഷമായി കുറക്കുകയും ചെയ്തിരുന്നു. വാതുവെപ്പുക്കാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാതിരുന്നതാണ് താരം ചെയ്ത കുറ്റം. നിരവധി തവണ വാതുവെപ്പുകാർ താരത്തെ സമീപിച്ചിട്ടും താരം അത് ഐ.സി.സിയെ അറിയിച്ചിരുന്നില്ല. താരം ഈ കാര്യത്തിൽ തനിക്ക വീഴ്ച പറ്റിയതായി സമ്മതിക്കുകയും ചെയ്തിരുന്നു.

വിലക്ക് കാലാവധി കഴിഞ്ഞു വരുന്ന ഷാകിബ് അൽ ഹസനെ ബംഗ്ലാദേശ് ക്യാപ്റ്റൻ മഹമ്മദുള്ള ടീമിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റിലെ കഴിഞ്ഞ കുറച്ചു വർഷത്തെ ഏറ്റവും മികച്ച താരമാണ് ഷാകിബ് അൽ ഹസൻ എന്നും ബംഗ്ളദേശിൽ ഉള്ളവരെല്ലാം താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും മഹമ്മദുള്ള പറഞ്ഞു. ഷാകിബ് അൽ ഹസൻ മികച്ച ചാമ്പ്യൻ താരമാണെന്നും മികച്ച ഫോമിലേക്ക് തിരിച്ചുവരാൻ കൂടുതൽ സമയം വേണ്ടിവരില്ലെന്നും മഹമ്മദുള്ള പറഞ്ഞു.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ജേഴ്സി ഇന്ന് വരും
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസിന് കൊറോണ