താൻ ഫുട്ബോളിൽ എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ അതിന്റെ എല്ലാ പ്രചോദനവും തന്റെ ഗ്രാമം ആണ് എന്ന് ലിവർപൂൾ ഫുട്ബോൾ താരം മാനെ. ആഫ്രിക്കൻ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം വരെ സ്വന്തമാക്കാൻ ആയത് തന്റെ ഗ്രാമമായ ബാംബാലിയിലെ ജനങ്ങൾ കാരണം ആണ് എന്ന് മാനെ പറയുന്നു. ആ ഗ്രാമം തന്നെ പിന്തുണച്ചത് കൊണ്ടാണ് തനിക്ക് വലിയ താരമായി വളരാൻ കഴിഞ്ഞത്. തന്റെ നാട്ടിലെ ജനങ്ങളെ ഓർക്കുമ്പോൾ തനിക്ക് എല്ലാ വിലങ്ങു തടികളും മറികടക്കാൻ ഉള്ള ഊർജ്ജം ലഭിക്കും എന്നും മാനെ പറഞ്ഞു.
ഗ്രാമത്തിൽ ഉള്ളവർക്ക് താൻ അഭിമാനം ആണ്. സന്തോഷങ്ങൾ വളരെ കുറവുള്ള അവരുടെ ജീവിതത്തിൽ സന്തോഷം എത്തിക്കാൻ തനിക്കും തന്റെ ഫുട്ബോളിനും ആകുന്നുണ്ട് എന്നതിൽ തനിക്ക് വലിയ സന്തോഷം ഉണ്ട്. തനിക്ക് വേണ്ടി ആ ഗ്രാമം എപ്പോഴും പ്രാർഥിക്കുന്നുണ്ട് എന്നും മാനെ പറഞ്ഞു. മാനെ തന്റെ ഗ്രാമത്തിലെ ജനങ്ങൾക്കു വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്യുന്നത് നേരത്തെ തന്നെ വാർത്തയായിരുന്നു എന്നും മാനെ പറഞ്ഞു.