2024/25 സീസണിലേക്കായുള്ള പുതിയ തേർഡ് കിറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കി. പുതിയ ക്ലബ് ക്രെസ്റ്റിലെ കപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സൂക്ഷ്മമായ ഗ്രാഫിക്കുകളോടും കൂടിയ ജേഴ്സു ബർഗണ്ടി നിറത്തിലാണ്. സിറ്റി അവരുടെ അടുത്ത പ്രീസീസൺ മത്സരത്തിൽ ഈ ജേഴ്സി അണിയും. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. അവർ നേരത്തെ ഹോം ജേഴ്സി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി ഇപ്പോൾ മികച്ച രീതിയിൽ പുതിയ സീസണായി ഒരുങ്ങുകയാണ്.