ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഒന്നാമത്. ഇന്ന് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചതോടെയാണ് സിറ്റി വീണ്ടും ആഴ്സണലിനെ മറികടന്നത്. മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. നഥാൻ ഏകെയും ഹാലണ്ടും ഫോഡനും ആണ് സിറ്റിയുടെ ഗോളുവ് നേടിയത്.
ഇന്നും കെവിൻ ഡി ബ്രുയിനെ ഇല്ലാതെ ആണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങിയത്. ആദ്യ പകുതിയിൽ വെസ്റ്റ് ഹാം ഡിഫൻസ് ഭേദിക്കാൻ സിറ്റിക്ക് ആയില്ല. കളി ഗോൾ രഹിതമായി തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെറ്റ് പീസിൽ നിന്നായിരുന്നു സിറ്റിയുടെ ഗോൾ. നഥാൻ ഏകെ ഒരു നല്ല ഹെഡറുലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.
പിന്നാലെ ഹാളണ്ടിന്റെ ഫിനിഷ് സിറ്റിയുടെ വിജയം ഉറപ്പിച്ചു. ഈ സീസണിലെ ഹാളണ്ടിന്റെ 35ആം ലീഗ് ഗോളായിരുന്നു ഇത്. പ്രീമിയർ ലീഗിൽ പുതു ചരിത്രം ഇതോടെ പിറന്നു. 85ആം മിനുട്ടിൽ ഫോഡനും സിറ്റിക്കായി ഗോൾ നേടി.
ഈ വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി 77 പോയിന്റുമായി ലീഗിൽ ഒന്നാമതായി. ഒരു മത്സരം കൂടുതൽ കളിച്ച ആഴ്സണൽ 76 പോയിന്റുമായി രണ്ടാമതും നിക്കുന്നു.