ലിവർപൂൾ വീണ്ടും ജയിച്ചു, നാലാം സ്ഥാനത്തിന് തൊട്ടരികെ

Newsroom

Picsart 23 05 04 02 08 20 024
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4 പ്രതീക്ഷകൾ സജീവമാക്കി ലിവർപൂൾ. ഇന്ന് ആൻഫീൽഡിൽ വെച്ച് ഫുൾഹാമിനെ പരാജയപ്പെടുത്തിയതോടെ നാലാം സ്ഥാനത്തു നിന്ന് വെറും നാലു പോയിന്റ് ദൂരെ മാത്രമായി. ഇന്ന് 1-0ന്റെ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഒരു പെനാൾട്ടിയിലൂടെ മൊ സലാ ആണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്.

Picsart 23 05 04 02 08 06 161

മത്സരത്തിന്റെ 39ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന് അനുകൂലമായി പെനാൾട്ടി ലഭിച്ചത്. സലാ ആ കിക്ക് അനായാസം വലയിൽ എത്തിച്ചു.

ഈ വിജയത്തോടെ ലിവർപൂളിന് 34 മത്സരങ്ങളിൽ നിന്ന് 59 പോയിന്റായി. ഇപ്പോൾ ലിവർപൂൾ 5ആം സ്ഥാനത്താണ്. നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 63 പോയിന്റ് ആണുള്ളത്. ഇന്നത്തെ പരാജയത്തോടെ ഫുൾഹാം 45 പോയിന്റുമായി പത്താമതും നിൽക്കുന്നു.