മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ക്രിസ്റ്റൽ പാലസിന്റെ മാരക തിരിച്ചുവരവ്

Newsroom

Picsart 23 12 16 22 36 38 728
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ക്രിസ്റ്റൽ പാലസിന്റെ ഗംഭീര തിരിച്ചുവരവ്. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ചു 2-2 എന്ന സമനില സ്വന്തമാക്കാൻ ക്രിസ്റ്റൽ പാലസിനായി. അവസാന 15 മിനിറ്റിലാണ് ക്രിസ്റ്റൽ പാലസിന്റെ തിരിച്ചടി ഉണ്ടായത്.

മാഞ്ചസ്റ്റർ സിറ്റി 23 12 16 22 36 53 782

ഇന്ന് ഹാളണ്ട ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി 24ആം മിനിറ്റിൽ ഗ്രീലിഷിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിക്കോ ലൂയിസ് കൂടെ ഗോൾ നേടിയതോടെ സിറ്റി 2 ഗോളിന് മുന്നിൽ എത്തി. ഇതോടെ സിറ്റി വിജയം ഉറപ്പിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ റോയി ഹോഡ്സന്റെ ടീമിന് വേറെ പ്ലാനുകൾ ഉണ്ടായിരുന്നു.

76 മിനിട്ടിൽ മറ്റേടയിലൂടെ സിറ്റിയുടെ വലയിലേക്ക് ഒരു ഗോൾ മടക്കാൻ പാലസിനായി. 90ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഒലിസെ ലക്ഷ്യമാക്കിയതോടെ സമനിലയും നേടി. 17 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി സിറ്റി ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. പാലസ് 17 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു