അർജന്റീനൻ യുവ സ്ട്രൈക്കർ ആൽവാരസിന്റെ കരാർ പുതുക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ സിറ്റി

Newsroom

Picsart 23 03 11 13 09 01 371
Download the Fanport app now!
Appstore Badge
Google Play Badge 1

മെച്ചപ്പെട്ട വേതനം നൽകി 2028 വരെ അർജന്റീന യുവതാരം ഹൂലിയൻ അൽവാരസിന്റെ കരാർ നീട്ടാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ ആരംഭിച്ചു. യുവ സ്ട്രൈക്കർ നിലവിൽ കുറഞ്ഞ വേതനത്തിലാണ് ഉള്ളത്. ആൽവരസ് സിറ്റിയിൽ സന്തോഷവാൻ അല്ല എന്നതിനാൽ പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

Picsart 23 03 11 13 09 19 778

ഖത്തറിൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയെങ്കിലും അൽവാരസിന് സിറ്റിയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. എർലിംഗ് ഹാലാൻഡിനെ ആണ് പെപ് അവരുടെ ആദ്യ ആക്രമണ ഓപ്ഷനായി കണക്കാക്കുന്നത്, ഇത് അൽവാരസിന്റെ കളി സമയം പരിമിതപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, യുവ സ്‌ട്രൈക്കറെ ക്ലബ്ബിന്റെ ഭാവിയിലേക്കുള്ള വിലപ്പെട്ട സ്വത്തായി സിറ്റി കണക്കാക്കുന്നു. അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിൽ നിന്നാണ് ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്‌.