“പത്ത് വർഷം കൂടെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാനും താൻ തയ്യാർ, പക്ഷെ കരാർ ഒപ്പുവെക്കാൻ ആയിട്ടില്ല” – പെപ്

മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ താൻ ഇപ്പോൾ ഒപ്പുവെക്കില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് പെപിന് സിറ്റിയിൽ ഉള്ളത്. സിറ്റി ഈ വർഷം തന്നെ പെപിന് പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിലും അദ്ദേഹം ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല. താൻ നിരവധി വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ട്. ഇനിയും ഇവിടെ തുടരണം. എന്നാൽ കരാർ ഇപ്പോൾ ഒപ്പുവെക്കില്ല. കരാർ ഒപ്പുവെക്കുന്നു എങ്കിൽ അത് അടുത്ത സീസൺ അവസാനം മാത്രമായിരിക്കും. പെപ് പറഞ്ഞു.

ടീം എന്ന നിലയിൽ ഞങ്ങൾ എവിടെയാണെന്നും ഒരുമിച്ച് ഉണ്ടെന്നും തനിക്ക് ഉറപ്പിക്കേണ്ടതുണ്ട്. അത് കഴിഞ്ഞ് മാത്രമേ കരാർ ഒപ്പുവെക്കു. പെപ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ ഇനിയും പത്ത് വർഷം തുടരാനും ഞാൻ ഒരുക്കമാണെന്നും എന്നാൽ സമയം വേണമെന്നും കരാർ ചർച്ചകളെ കുറിച്ച് പെപ് പറഞ്ഞു. 2016ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പെപ് ഇതുവരെ പത്തു കിരീടങ്ങൾ സിറ്റിക്ക് ഒപ്പം നേടിയിട്ടുണ്ട്.