മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ഈ സീസണിലെ പോസിറ്റീവുകള്‍ – ഫ്ലെമിംഗ്

Sports Correspondent

ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവുകള്‍ മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ആണെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്.

ഇരു താരങ്ങളുടെയും ന്യൂ ബോള്‍ ബൗളിംഗ് മികച്ചതായിരുന്നുവെന്നും സീസൺ മുഴുവനായി തങ്ങള്‍ മുകേഷ് ചൗധരിയെ മെച്ചപ്പെടുത്തി കൊണ്ടുവരിയായിരുന്നുവെന്നും ഇന്നലെ മുംബൈയ്ക്കെതിരെയുള്ള പോലത്തെ സ്പെല്ലുകള്‍ എറിയുവാനുള്ള ആത്മവിശ്വാസം താരത്തിന് ഇപ്പോള്‍ ആയിയെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

സിമര്‍ജീത് സിംഗ് മൂന്നോ നാലോ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും താരം മികച്ച രീതിയിൽ ആണ് കളിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കസറിയ റുതുരാജ് ഗായക്വാഡിനെയും കൂടി പരിഗണിക്കുമ്പോള്‍ കരുതുറ്റ ഭാവി യുവ താരങ്ങള്‍ ടീമിലുണ്ടെന്നത് ചെന്നൈയ്ക്ക് ഗുണകരമാണെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.