ഗാർനറിനെ വിൽക്കാൻ തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രതിഷേധവുമായി ആരാധകർ

Newsroom

Img 20220815 150232
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന കുറേ വർഷമായി മധ്യനിരയിൽ ഒരു നലൽ താരമില്ലാതെ കഷ്ടപ്പെടുകയാണ്. ഫ്രെഡും മക്ടോമിനയും തൊട്ടതല്ലാം അബദ്ധമാകുമ്പോൾ യുണൈറ്റഡ് ആരാധകർ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു താരം ഉണ്ടായിരുന്നു‌. ജെയിംസ് ഗാർനർ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ലോണിൽ കളിച്ച താരം അവിടെ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെ പ്രീമിയർ ലീഗിൽ എത്തിയിട്ടുണ്ട് എങ്കിൽ അതിൽ വലിയ പങ്ക് ഗാർനറിന് ഉണ്ടായിരുന്നു.
20220815 143451

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഇങ്ങനെ വിഷമിക്കുമ്പോഴും ഗാർനറിനെ ഇറക്കാതിരുന്നത് താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ സമയം വേണം എന്നത് കൊണ്ടായിരുന്നു എന്നാണ് ആരാധകർ ഇതുവരെ കരുതിയത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാർനറിനെ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 20 മില്യൺ യൂറോ ലഭിച്ചാൽ താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാണ്‌.

ടോട്ടനവും നോട്ടിങ്ഹാം ഫോറസ്റ്റും ആണ് ഇപ്പോൾ താരത്തിനായി രംഗത്ത് ഉള്ളത്‌. ഗാർനറിനെ വിൽക്കാൻ ഉള്ള തീരുമാനത്തിന് എതിരെ ആരാധകർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്‌. മക്ടോമിനയും ഫ്രെഡും കളിക്കുമ്പോൾ അവരെക്കാൾ മികവ് ഉണ്ടെന്ന് ആരാധകർ വിശ്വസിക്കുന്ന ഗാർനർ ക്ലബ് വിടുന്നതിൽ വലിയ രോഷമാണ് ഉയരുന്നത്.

Story Highlight: Manchester United have decided to sell James Garner and value him between £15m and £20m. Nottingham Forest and Tottenham are interested.