അലക്സ് കൊളാഡോ എൽഷെയിൽ

Nihal Basheer

Img 20220815 172729
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണയുടെ യുവതാരം അലക്‌സ് കൊളാഡോ എൽഷെയിൽ. ഇരുപത്തിമൂന്ന്കാരനായ താരത്തെ ഒരു വർഷത്തെ ലോണിലാണ് എൽഷെ എത്തിക്കുന്നത്. താരത്തെ കൈവിടാൻ ബാഴ്‌സലോണക്ക് താൽപര്യമില്ലാത്തതിനാൽ ലോണിന്റെ അവസാനം എൽഷെക്ക് കൊള്ളാഡോയെ സ്വന്തമാക്കാൻ ആവില്ല. 2024വരെയാണ് താരത്തിന് ബാഴ്‌സലോണയിൽ കരാർ ഉള്ളത്. ഇത് നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും വന്നിട്ടില്ല. ലോണിൽ പോയ മറ്റൊരു യുവതാരമായ നിക്കോയെ കരാർ 2026 വരെ പുതുക്കിയ ശേഷമാണ് വലൻസിയക്ക് കൈമാറിയിരുന്നത്.

മുൻ നിരയിൽ പുതിയ താരങ്ങൾ എത്തിയതോടെ ടീം വിടാനുള്ള തന്റെ താൽപര്യം നേരത്തെ തന്നെ കൊള്ളാഡോ സാവിയെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കരാറിൽ പ്രശ്നങ്ങൾ വന്നത് മൂലം ആദ്യ അഞ്ച് മാസം കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ശേഷം ലോണിൽ പോവുകയായിരുന്നു. എന്നാൽ മുൻ ബാഴ്‌സ ബി ക്യാപ്റ്റനെ കൈവിടാൻ താല്പര്യപ്പെടാത്ത സാവി പ്രീ സീസണിലും താരത്തിന് അവസരം നൽകിയിരുന്നു. എൽഷെയിൽ നിന്ന് ലോൺ ഓഫർ വന്നതോടെ കൂടുതൽ താരത്തിന് അവസരം ലഭിക്കുമെന്നതിനാൽ ബാഴ്‌സക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൊള്ളാഡോ നേരത്തെ തന്നെ എൽഷെക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നു.

Story Highlight: Alex Collado goes on loan to Elche for the season.