മാഞ്ചസ്റ്റർ ഡെർബിക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ ആശങ്ക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം പോൾ പോഗ്ബയുടെ പരിക്കാണ് ടീമിനും ആരാധകർക്കും ആശങ്ക നൽകുന്നത്. യുവന്റസിനെതിരായ മത്സരത്തിനിടയിൽ ഏറ്റ ചെറിയ പരിക്കാണ് പോഗ്ബയ്ക്ക് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇന്നലെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ടീമിനൊപ്പം ട്രെയിൻ ചെയ്തില്ല.
പകരം ഇൻഡോറിലാണ് പോഗ്ബ ട്രെയിനിങ് നടത്തിയത്. പരിക്ക് സാരമുള്ളത് അല്ല എന്ന് ക്ലബ് പറയുന്നുണ്ട് എങ്കിലും പോഗ്ബ ഇല്ലായെങ്കിൽ സിറ്റിക്ക് എതിരെ യുണൈറ്റഡ് കഷ്ടപ്പെട്ടേക്കും. അവസാന സീസണിൽ സിറ്റിയെ യുണൈറ്റഡ് തോൽപ്പിച്ചപ്പോൾ രണ്ടു ഗോളുകൾ നേടി പോഗ്ബ ആയിരുന്നു താരമായത്. ഈ സീസണിൽ മികച്ച ഫോമിലാണ് പോഗ്ബ കളിക്കുന്നത്.
ഇന്ന് വീണ്ടും ട്രെയിനിങ് സെഷൻ ഉണ്ട്. അതിനു ശേഷം മാത്രമേ പോഗ്ബ കളിക്കുമോ ഇല്ലയോ എന്ന് വ്യക്തമാവുകയുള്ളൂ.