“റൂണി ഈ ചെറിയ മര്യാദ എങ്കിലും അർഹിക്കുന്നു”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റൂണിക്ക് അവസാനമായി ഒരു മത്സരത്തിൽ കൂടെ ഇംഗ്ലീഷ് ജേഴ്സി അണിയാൻ അവസരം കൊടുത്തതിന് എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റ്. വിമർശിക്കുന്നവർക്ക് വിമർശിക്കാം, പക്ഷെ വെയിൻ റൂണി ഈ ചെറിയ മര്യാദ എങ്കിലും തങ്ങളിൽ നിന്ന് അർഹിക്കുന്നു എന്ന് ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി വലിയ സംഭാവന ചെയ്ത താരമാണ് വെയ്ൻ, ഈ അവസരം വെയ്ൻ റൂണിക്ക് തങ്ങളാൽ കൊണ്ട് ആവുന്ന ചെറിയ നന്ദി പ്രകാശനം മാത്രമാണെന്നും സൗത്ഗേറ്റ് പറഞ്ഞു.

വരുന്ന ആഴ്ച നടക്കുന്ന ഇംഗ്ലണ്ട് അമേരിക്ക മത്സരത്തിനാണ് റൂണിയെ ടീമിലേക്ക് എടുത്തിരിക്കുന്നത്. റൂണിയുടെ വരവ് യുവതാരങ്ങളുടെ അവസരം എടുക്കലാണ് എന്ന തരത്തിലാണ് ഇംഗ്ലണ്ടിൽ വിമർശനം ഉയരുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് വെയ്ൻ. 53 ഗോളുകൾ റൂണി ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്.