മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രൈസ്ങ് റൂമിൽ പ്രശ്നങ്ങൾ, റൊണാൾഡോ ക്ലബ് വിടാത്തതിലും മഗ്വയർ ക്യാപ്റ്റൻ ആയതിലും കളിക്കാർക്ക് അതൃപ്തി |

ചരിത്രത്തിലെ ഏറ്റവും മോശം തുടക്കം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഈ സീസൺ തുടക്കത്തിൽ നേരിടേണ്ടി വന്നത്. ഇതോടെ ക്ലബിനകത്തുള്ള പല പ്രശ്നങ്ങളും പുറത്ത് വരികയാണ്. ഇന്നലെ പരിശീലകൻ ടെൻ ഹാഗ് ടീമിന്റെ അവധി റദ്ദാക്കി ടീമിനെ കടുത്ത വെയിലിൽ കഠിനമായ പരിശീലനത്തിന് വിധേയരാക്കിയിരുന്നു. ഇത് താരങ്ങളിൽ അതൃപ്തി ആക്കിയിട്ടുണ്ട് എന്ന് മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Img 20220814 105124
താരങ്ങളിൽ വലിയ ഭാഗം ഹാരി മഗ്വയറിനെ ടെൻ ഹാഗ് ക്യാപ്റ്റ് ആൽകിയതിൽ അതൃപ്തിയിലാണ്. മോശം പ്രകടനങ്ങൾക്ക് ശേഷവും മഗ്വയറിനെ ആദ്യ ഇലവനിൽ ഇറക്കുന്നതിലും താരങ്ങൾക്ക് അതൃപ്തിയുണ്ട്. അതുപോളെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടണം എന്ന് പറഞ്ഞിട്ടും ക്ലബിൽ തുടരുന്നത് ടീമിലെ പലരെയും അലോസരപ്പെടുത്തുന്നു എന്ന് മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോയാൽ ടീമിലെ അന്തരീക്ഷം മെച്ചപ്പെടും എന്നും പലരും വിശ്വസിക്കുന്നു. റൊണാൾഡോ ടെൻ ഹാഗിന്റെ പരിശീലന സെഷനിലും പൂർണ്ണമായും പങ്കെടുക്കുന്നില്ല എന്നും ഇത് ടീമിനെയും കോച്ചിനെയും ഒരുപോലെ നിരാശയിൽ ആക്കുന്നു എന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Story Highlight: Manchester United and dressing room problems