ഇന്ന് തീ പാറും മാഞ്ചസ്റ്റർ ഡെർബി

ഇന്ന് പ്രീമിയർ ലീഗിൽ വമ്പൻ പോരാട്ടം തന്നെയാണ് നടക്കുന്നത്. മാഞ്ചസ്റ്ററിലെ രണ്ട് ശക്തികൾ നേർക്കുനേർ വരുന്നു. മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആവേശത്തിന് ഒരു കുറവും ഉണ്ടാകില്ല എന്ന് ഉറപ്പ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിലാൺ മത്സരം നടക്കുന്നത്. അവസാന കുറച്ച് കാലമായി മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്കാണ് മുൻതൂക്കം.

എന്നാൽ ഇപ്പോൾ രണ്ട് ടീമുകളും സ്ഥിരതയാർന്ന പ്രകടനമല്ല കാഴ്ചവെക്കുന്നത്. ലിവർപൂളിനൊപ്പം കിരീട പോരാട്ടത്തിൽ നിൽക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് വിജയിച്ചെ മതിയാകും. ഇന്നും തിരിച്ചടി നേരിട്ടാം കിരീടം നിലനിർത്താൻ ആകില്ല എന്ന് സിറ്റി കരുതേണ്ടി വരും. അഗ്വേറോ ഇല്ലാത്തത് ആണ് മാഞ്ചസ്റ്റർ സിറ്റി നേരിടുന്ന പ്രധാന പ്രശ്നം. സിറ്റിയുടെ ഡിഫൻസും അത്ര ഫോമിലല്ല.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ തോല്പ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ആത്മവിശ്വാസത്തിലാണ്. വലിയ ടീമുകൾക്ക് എതിരെ മികച്ച റെക്കോർഡാണ് ഒലെയ്ക്ക് ഉള്ളത്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്.

Previous articleഇന്ന് എ ടി കെ കൊൽക്കത്ത നോർത്ത് ഈസ്റ്റിൽ
Next articleരോഹിത് ശർമ്മയുടെ ലോകറെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി