ഇന്ന് എ ടി കെ കൊൽക്കത്ത നോർത്ത് ഈസ്റ്റിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടി കെ കൊൽക്കത്ത നോർത്ത് ഈസ്റ്റിനെ നേരിടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. സീസണിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആറു മത്സരങ്ങളിൽ 10 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

എ ടി കെ 11 പോയന്റുമായി ലീഗിൽ രണ്ടാമതാണ് ഇപ്പോൾ ഉള്ളത്. ഇന്ന് വിജയിച്ചാൽ ബെംഗളൂരു എഫ് സിയെ മറികടന്ന ഒന്നാമത് എത്താൻ എ ടി കെയ്ക്ക് ആകും. അവസാന നാലു മത്സരങ്ങളിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിൽ ഉള്ളത് റോയ് കൃഷ്ണയാണ് എ ടി കെയുടെ പ്രധാന കരുത്ത്. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous articleവെസ്റ്റിൻഡീസിനെതിരായ ജയത്തോടെ ചേസിങ്ങിൽ റെക്കോർഡിട്ട് ഇന്ത്യ
Next articleഇന്ന് തീ പാറും മാഞ്ചസ്റ്റർ ഡെർബി