Picsart 23 10 28 20 01 21 233

ഇന്ന് മാഞ്ചസ്റ്റർ ഡാർബി, തീപാറുമോ

ഇന്ന് ഇംഗ്ലണ്ടിലെ വലിയ ഡാർബികളിൽ ഒന്നായ മാഞ്ചസ്റ്റർ ഡാർബി നടക്കും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ യുണൈറ്റഡിന് ആകുമോ എന്നാകും ഏവരും ഉറ്റു നോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ തുടക്കത്തിലെ മോശം ഫോമിൽ നിന്ന് പതിയെ കരകയറുകയാണ്. ഇപ്പോഴും അവർ പൂർണ്ണ ഫോമിലേക്ക് എത്തിയിട്ടില്ല.

അറ്റാക്കിൽ ഗോൾ അടിക്കേണ്ട ഹൊയ്ലുണ്ടും റാഷ്ഫോർഡും ഫോനിലേക്ക് ഉയരാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നുണ്ട്. ഡിഫൻസിൽ ഇപ്പോഴും അവരുടെ മികച്ച താരങ്ങൾ പരിക്ക് കാരണം പുറത്താണ്‌. മധ്യനിരയിലും യുണൈറ്റഡിന് പ്രശ്നങ്ങൾ ഉണ്ട്.

മാഞ്ചസ്റ്റർ സിറ്റി സീസൺ നന്നായി തുടങ്ങി എങ്കിലും അവസാന മാസം അവരും പോയിന്റുകൾ നഷ്പ്പെടുത്തി‌. ഹാളണ്ട് ഫോമിലേക്ക് എത്തിയതാകും മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ഊർജ്ജം. യുണൈറ്റഡിനെ വീഴ്ത്താൻ ആകും എന്ന് തന്നെയാകും ഗ്വാർഡിയോളയുടെ വിശ്വാസം. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Exit mobile version