Picsart 23 10 12 23 11 54 577

ഇന്ത്യ സെമിയെ കുറിച്ച് ഇപ്പോൾ ചിന്തിക്കരുത്, ഇംഗ്ലണ്ടിന് എതിരായ മത്സരം മാത്രമാകണം ശ്രദ്ധ എന്ന് ഗവാസ്കർ

ഇന്ത്യ നോക്കൗട്ട് റൗണ്ടുകളെ കുറിച്ച് ഇപ്പോഴേ ആലോചിക്കരുത് എന്നും ഒരോ മത്സരവും ഒരോ മത്സരമായി എടുക്കേണ്ടതുണ്ട് എന്നും സുനിൽ ഗവാസ്കർ. ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗവാസ്കർ.

“നിങ്ങൾ വിജയിക്കണം. ഇന്ത്യ അടുത്ത മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. അതാണ് ചെയ്യേണ്ടത്. അധികം മുന്നോട്ട് ചിന്തിക്കരുത്. ചെയ്സിംഗ് ആണ് ജയിക്കാൻ എളുപ്പമുള്ള കാര്യം എങ്കിൽ അത് തുടരുക. നോക്കൗട്ട് ഘട്ടത്തെക്കുറിച്ച് ഇപ്പോഴേ ആലോചിച്ച് വിഷമിക്കേണ്ട. ഇംഗ്ലണ്ട് ടീമിനെക്കുറിച്ച് ചിന്തിക്കുക. ഒരോ മത്സരമായി സമീപിച്ചാൽ ഭാവി സുരക്ഷിതമാകും” ഗവാസ്‌കർ പറഞ്ഞു.

“ഇംഗ്ലണ്ടിന് ഇതുവരെ ഓപ്പണിംഗിൽ നല്ല തുടക്കം ലഭിച്ചിട്ടില്ല. ഈ ലോകകപ്പിൽ കഷ്ടപ്പെടുന്ന എല്ലാ ടീമുകളെയും നോക്കിയാൽ അവർക്ക് ആർക്കും മികച്ച തുടക്കം ലഭിച്ചിട്ടില്ല. ആദ്യ 10 ഓവറിൽ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമാകുന്നു. മധ്യ ഓവറുകളിൽ അവരുടെ മറ്റ് ബാറ്റർമാർ വന്ന് സ്കോർ ഉയർത്താനുള്ള പ്ലാറ്റ്ഫോം അവർക്ക് ലഭിക്കുന്നില്ല. ബാറ്റുകൊണ്ടോ പന്ത് കൊണ്ടോ മികച്ച തുടക്കം ലഭിക്കാത്തതാണ് ഇംഗ്ലണ്ടിന്റെ പ്രശ്‌നം, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Exit mobile version