ക്രോയേഷ്യൻ യുവതാരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ക്രോയേഷ്യൻ യുവതാരമായ അന്റെ പലവേർസയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 7 മില്യൺ പൗണ്ട് നൽകിയാണ് അന്റെ പലവേർസയെ ക്രോയേഷ്യൻ ക്ലബായ ഹൈഡുക് സ്പ്ലിറ്റിൽ നിന്നാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തുന്നത്. 18കാരനായ അന്റെ പലവേർസയെ 2020വരെ ഹൈഡുക് സ്പ്ലിറ്റിൽ തന്നെ ലോണിൽ നിലനിർത്താനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ 2020 ജനുവരിയിൽ താരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചുവിളിക്കാം.

മിഡ്‌ഫീൽഡറായ അന്റെ പലവേർസ ഫെർണാഡിഞ്ഞോയുടെ പകരക്കാരനായാണ് കരുതപ്പെടുന്നത്. ക്രോയേഷ്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അന്റെ പലവേർസ. ഈ സീസണിൽ ഹൈഡുക് സ്പ്ലിറ്റിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement