വെസ്റ്റ്ഹാമിനെ മറികടന്ന് സിറ്റി ലിവർപൂളിന് തൊട്ടു പിന്നിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിഡ് വീക്ക് പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി വിജയം കണ്ടത്. വിജയത്തോടെ ലിവര്പൂളുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി നിലനിർത്താൻ സിറ്റിക്കായി. വിജയത്തോടെ സിറ്റിയുടെ പോയിന്റ് നേട്ടം 68 ആയി, ലിവർപൂളിന് 69 പോയിന്റാണ് ഉള്ളത്.

മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സിറ്റി നന്നായി വിഷമിച്ചരുന്നു. 76% പോസെഷൻ കൈയിൽ വെച്ച സിറ്റി 20 ഷോട്ടുകൾക്കും ശേഷം പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 59ആം മിനിറ്റിൽ ആണ് ഗോൾ പിറന്നത്. ബെർണാഡോ സിൽവയെ ലാൻസിനി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഗ്യൂറോ ഗോളാക്കി മാറ്റുകയായിരുന്നു.

Previous articleലുകാകുവിന് ഇരട്ട ഗോൾ, പാലസും കീഴടക്കി ഒലെയുടെ മാഞ്ചസ്റ്റർ
Next articleടോട്ടൻഹാം വീണ്ടും വീണു, ലണ്ടൻ ഡെർബിയിൽ ചെൽസി കരുത്ത്