മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മൗറീനോ

Newsroom

ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെ വിജയിക്കാൻ ആവാത്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മൗറീനോ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ആത്മാർത്ഥയില്ലാ എന്നാണ് മൗറീനോയുടെ വിമർശനം. കളിക്കുമ്പോൾ ഒരോ മത്സരത്തെയും ബുദ്ധി കൊണ്ടും ഹൃദയം കൊടുത്തു കൊണ്ടും കളിക്കണം. പക്ഷെ ഭൂരിപക്ഷം യുണൈറ്റഡ് താരങ്ങളും അവരുടെ ഹൃദയം മത്സരത്തിനായി കൊടുക്കുന്നില്ല എന്ന് മൗറീനോ പറഞ്ഞു.

വൈകാരികമായി ടീമിനായി കളിക്കുന്നവരാണ് വേണ്ടത്. അങ്ങനെയുള്ളവരെ മാത്രം തിരഞ്ഞെടുക്കാൻ തനിക്കാവും പക്ഷെ ആത്മാർത്ഥ മാത്രം നോക്കിയാൽ ടീം മികവ് കൊണ്ട് വളരെ മോശമായിരിക്കും എന്നും മൗറീനോ പറഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു. ഡിസംബർ അവസാനം വരെയുള്ള 11 മത്സരങ്ങളിൽ ആദ്യത്തേത്. ഇതു എന്തായാലും വിജയിക്കേണ്ട മത്സരമായിരുന്നു എന്നും മൗറീനോ പറഞ്ഞു.

പ്രീമിയർ ലീഗിൽ ദയനീയ ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ്.