ബേബി ലീഗിന് കൊച്ചിയിൽ തുടക്കം

- Advertisement -

എ ഐ എഫ് എഫ് ബേബി ലീഗിന് കൊച്ചിയിൽ ഇന്നലെ തുടക്കമായി. മുൻ അയർലണ്ട് ഫുട്ബോൾ താരം ടെറി ഫെലാൻ ആണ് ബേബി ലീഗിന്റെ ഔദ്യീഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയത്. അണ്ടർ 9, അണ്ടർ 11, അണ്ടർ 13 എന്നീ വിഭാഗങ്ങളിലാണ് ബേബി ലീഗ് നടക്കുന്നത്. കേരള ഫുട്ബോൾ അസോസിയഷനും സ്കോർലൈൻ സ്പോർട്സും സഹകരിച്ചാണ് ബേബി ലീഗ് നടത്തുന്നത്.

ഒരോ ഏജ് കാറ്റഗറിയിലും എട്ടു ടീമുകളാണ് കിരീടത്തിനായി മത്സരിക്കുക. 56 മത്സരങ്ങൾ ബേബി ലീഗിൽ നടക്കും. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ അണ്ടർ 9 വിഭാഗത്തിൽ ഡോൾഫിൻസ് ഇടപ്പള്ളി 7-2 എന്ന സ്കോറിന് കൗ ബോയ്സ് പറവൂറിനെ തോൽപ്പിച്ചു. അണ്ടർ 11 വിഭാഗത്തിലെ ആദ്യ മത്സരത്തിൽ തണ്ടർ ബോയ്സ് 5-2 എന്ന സ്കോറിന് എസ് എച് അക്കാദമിയെ തോൽപ്പിച്ചു.

അണ്ടർ 13 വിഭാഗത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾക്ക് സ്കോർ ലൈൻ എഫ് സി മുത്തൂറ്റ് അക്കാദമിയെയും തോൽപ്പിച്ചു.

Advertisement