വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സൗത്താംപ്ടണെതിരെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൗത്താംപ്ടണെ നേരിടും. സൗത്താംപ്ടന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മൗറീൻഹൊക്കും സംഘത്തിനും ശാശ്വതമായിരിക്കില്ല.

കഴിഞ മത്സരങ്ങളിൽ സിറ്റിയോട് തോൽവിയും ഹോം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾ രഹിത സമനിലയും വഴങ്ങിയ യുണൈറ്റഡ് വിജയിക്കാൻ ഉറച്ചു തന്നെയാവും ഇന്ന് ഇറങ്ങുക. മുന്നേറ്റ നിരയിലെ ഗോൾ വരൾച്ചയാണ് ടീമിന് തലവേദയാവുന്നത്. ലുക്കാകുവിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞാൽ മൗറീൻഹൊയുടെ പകുതി തലവേദന കുറഞ്ഞുവെന്നു പാറായാനാവും. യങ് ബോയ്സിനെതിരായ മത്സരത്തിൽ തിളങ്ങിയ ഫ്രെഡിന് മൗറീൻഹോ ഇന്ന് അവസരം കൊടുത്തേക്കും. യുവതാരം ഡിയാഗോ ഡാലോട്ട് ഇന്ന് യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചേക്കും. ലിൻഡാലോഫ് പരിക്ക് മൂലം വിട്ടു നിൽക്കുന്നതിനാൽ ജോൻസും സ്മാലിംഗും തന്നെയായിരിക്കും പ്രതിരോധത്തിൽ ഉണ്ടാവുക.

പ്രീമിയർ ലീഗിൽ 19ആം സ്ഥാനത്ത് ഉള്ള സൗത്താംപ്ടണ് റെലഗേഷൻ സോണിൽ നിന്നും മുന്നേറാൻ വിജയം കൂടിയേ തീരു. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് കിക്കോഫ്.

Advertisement