ഇന്നാണ് മാഞ്ചസ്റ്ററിലെ പോര്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വലിയ ഒരു പോരാട്ടമാണ് നടക്കുന്നത്. മാഞ്ചസ്റ്ററിലെ രണ്ടു ശക്തികൾ നേർക്കുനേർ വരുന്നു. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. അവസാന മത്സരത്തിൽ ലൈപ്സിഗിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം നാട്ടിലെ എതിരാളികളെ തോൽപ്പിച്ച് കൊണ്ട് വിജയവഴിയിലേക്ക് വരാമെന്ന പ്രതീക്ഷയിലാണ്.

ലീഗിൽ ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും ഉള്ള ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും. ഒരു പോയിന്റിന്റെ ലീഡ് മാത്രമെ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളൂ. ഇന്ന് വിജയിച്ച് ആദ്യ നാലിലേക്ക് മുന്നേറാനാണ് രണ്ട് ക്ലബുകളും ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ കവാനി ഇന്ന് ഉണ്ടായേക്കില്ല. മാർഷ്യൽ തിരികെയെത്തും. പെപ് ഗ്വാർഡിയോളക്ക് എതിരെ സോൾഷ്യാറിനുള്ള മികച്ച റെക്കോർഡ് യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്. ലീഗിലെ ഏറ്റവും മികച്ച രണ്ട് ക്രിയേറ്റീവ് താരങ്ങൾ നേർക്കുനേർ വരുന്ന മത്സരം കൂടിയാകും ഇത്. കെവിൻ ഡി ബ്രുയിനും ബ്രൂണൊ ഫെർണാണ്ടസും കളത്തിൽ ഉള്ളത് കൊണ്ട് തന്നെ രണ്ട് ഭാഗത്തും ഗോളുകൾ പിറക്കും എന്നതിലും സംശയമില്ല.

കഴിഞ്ഞ സീസണിൽ രണ്ട് തവണ ലീഗിൽ ഏറ്റുമുട്ടിയപ്പോഴും വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ആയിരുന്നു. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്.