മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം എറിക് ഗാർസിയ കൊറോണ പോസിറ്റീവ്. കൊറോണ പോസിറ്റീവ് ആവുന്ന ആറാം മാഞ്ചസ്റ്റർ സിറ്റി താരമാണ് ഗാർസിയ. ചെൽസിക്കെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിൽ കൊറോണ പോസിറ്റീവ് ആയത്. എവർട്ടണിനെതിരായ മത്സരത്തിന് മുൻപ് കൊറോണ കേസുകൾ വരികയും മത്സരം മാറ്റിവെക്കുകയും ചെയ്തു.
19കാരനായ സ്പാനിഷ് താരവും ഒരു സ്റ്റാഫ് അംഗവും കൊറോണ പോസിറ്റീവ് ആയതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഗബ്രിയേൽ ജീസൂസും കൈൽ വാക്കറും കൊറോണ പോസിറ്റീവ് ആയ താരങ്ങളിൽ പെടുന്നു. അപരാജിതരായി കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കൊറോണ വ്യാപനം തീരിച്ചടി തന്നെയാണ്.