പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേയിൽ മാഞ്ചസ്റ്ററിൽ നടന്നത് ചെൽസി വധമായിരുന്നു. കരുത്തരായ ചെൽസിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പ്രീമിയര്‍ ലീഗിന്‍റെ തലപ്പത്ത് തിരിച്ചെത്തി. ആദ്യ 25 മിനിറ്റില്‍ തന്നെ ചെല്‍സിയുടെ വലയില്‍ നാല് ഗോളുകള്‍ നിക്ഷേപിച്ച് സിറ്റി മത്സരം സ്വന്തമാക്കിയിരുന്നു. ഹാട്രിക് നേടിയ അഗ്യൂറോയാണ് കളിയിലെ താരം. വിജയത്തോടെ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
നാലാം മിനിറ്റിൽ തന്നെ സിറ്റി സ്കോറിങ് തുടങ്ങി, സ്റ്റെർലിങ് ആയിരുന്നു സ്‌കോറർ. 13 ആം മിനിറ്റിൽ ബോക്സിനു പുറത്തു വെച്ച് അഗ്യൂറോ എടുത്ത ഒരു അത്യുഗ്രൻ ഷോട്ട് ഗോൾ കീപ്പർ കെപ്പയെ മറികടന്ന് പോയി. 19ആം മിനിറ്റിൽ വീണ്ടും ഒരു അഗ്യൂറോ ഗോൾ. സ്‌കോർ 3-0
ഇരുപത്തഞ്ചാം മിനിറ്റിൽ ആയിരുന്നു നാലാം ഗോൾ പിറന്നത്. ഗുണ്ടോഗൻ ആയിരുന്നു ഗോൾ സ്‌കോറർ. തുടർന്ന് മികച്ച അക്രമണങ്ങളുമായി ചെൽസി തിരിച്ചു വന്നെങ്കിലും ഗോൾ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു.
രണ്ടാം പകുതിയിൽ 56ആം മിനിറ്റിൽ സ്റ്റെർലിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി അഗ്യൂറോ ഹാട്രിക്കും സിറ്റിയുടെ അഞ്ചാം ഗോളും നേടി. 80ആം മിനിറ്റിൽ ആയിരുന്നു സിറ്റി തങ്ങളുടെ ആറാം ഗോൾ നേടിയത്, ഗബ്രിയേൽ ജെസുസ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ സ്റ്റെർലിങ്ങിന്റെ ഒരു ഫിനിഷ്. സ്‌കോർ 6-0.
വലിയ പരാജയത്തോടെ ചെൽസി പ്രീമിയർ ലീഗ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1991നു ശേഷമുള്ള ചെൽസിയുടെ ഏറ്റവും വലിയ ലീഗ് പരാജയം ആണിത്.